പാപ്പയെകാണാന്‍ കുട്ടിപ്പട്ടാളമിന്ന് വത്തിക്കാനില്‍

പാപ്പയെകാണാന്‍ കുട്ടിപ്പട്ടാളമിന്ന് വത്തിക്കാനില്‍

വത്തിക്കാന്‍: ഇറ്റലിയുടെ തെക്കന്‍ പ്രദേശത്തെ സ്‌കൂളുകളിലുള്ള ഒരു പറ്റം കുട്ടികള്‍ മാര്‍പാപ്പയെ കാണാന്‍ ഇന്നു വത്തിക്കാനിലെത്തും. വത്തിക്കാനും ഇറ്റാലിയന്‍ റയില്‍വേയും സംയുക്തമായി രൂപീകരിച്ച പ്രത്യേക ട്രെയിന്‍ സംവിധാനത്തിലാണ് ഇവര്‍ വത്തിക്കാനിലെത്തുന്നത്.

പൊന്തിഫിക്കല്‍ സാംസ്‌കാരിക കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ട്രെയിന്‍ സര്‍വ്വീസിന്റെ മുദ്രാവാക്യം “ബ്രോട്ട് ബൈ വിന്‍ഡ്” എന്നാണ്. ഈ അടുത്ത കാലത്ത് കലാബ്രിയ തീരത്ത് എത്തിച്ചേര്‍ന്നിരിക്കുന്ന പ്രവാസികളെ അനുസ്മരിക്കുന്നതാണ് സര്‍വ്വീസിന്റെ മുദ്രാവാക്യം.

തങ്ങളുടെ വീടുകളില്‍ നിന്നും പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ വത്തിക്കാന്‍ സന്ദര്‍ശനമെന്ന് സാംസ്‌കാരിക കൗണ്‍സില്‍ അദ്ധ്യക്ഷനായ ഫാ. ലോറന്റ് മാസാസ് പറഞ്ഞു.

You must be logged in to post a comment Login