പാപ്പയെ കാണാനെത്തിയ രോഗികളും പാവങ്ങളും മടങ്ങിയത് പ്രത്യേക ദൗത്യവുമായി

പാപ്പയെ കാണാനെത്തിയ രോഗികളും പാവങ്ങളും മടങ്ങിയത് പ്രത്യേക ദൗത്യവുമായി

വത്തിക്കാന്‍ സിറ്റി: സഭയുടെ അമൂല്യ നിധിയാണ് നിങ്ങള്‍. പ്രായമായവരും ദുര്‍ബലരുമായ ഒരു സംഘം ആളുകളെ സന്ദര്‍ശിക്കവെ ഫ്രാന്‍സിസ് മാര്‍പാപ്പ അവരോട് പറഞ്ഞു.

‘പാവങ്ങളാണ് സഭയുടെ നിധി.’ ഫ്രാന്‍സിലെ ലയോണ്‍ രൂപതയില്‍ നിന്നുമുള്ള രോഗികളും പാവപ്പെട്ടവരും അംഗവൈകല്യവുമുള്ള 200 പേരടങ്ങുന്ന ഒരു സംഘം ആളുകളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് പാപ്പ അവര്‍ക്ക് പ്രത്യേക ചുമതല നല്‍കി. കപടനാട്യക്കാര്‍, അഹങ്കാരികള്‍, വ്യര്‍ത്ഥ ഭാഷികള്‍, അഹങ്കാരികള്‍ എന്നിവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനുള്ള ഉത്തരവാദിത്വം. നിങ്ങളുടെ ദാരിദ്ര്യത്തില്‍ നിങ്ങള്‍ക്കു മാത്രമേ ഇത് നിറവേറ്റാന്‍ കഴിയൂ എന്ന് ഫ്രാന്‍സിസ് പാപ്പ അവരോട് പറഞ്ഞു.

‘നിങ്ങളുടെ ദാരിദ്ര്യത്തിന് കാരണക്കാരായിരിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. പ്രത്യേകിച്ച്, വിരുന്നുകളിലെ ബാക്കി വരുന്നത് ഭക്ഷിക്കുവാന്‍ തയ്യാറായിരിക്കുന്ന ലാസറുമാര്‍ തങ്ങളുടെ വാതിക്കല്‍ കാത്തുനില്‍പ്പുണ്ട് എന്ന് ഓര്‍ക്കാതെ വലിയ വിരുന്നൊരുക്കി സന്തോഷിക്കുന്ന പണക്കാര്‍ക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.’ പാപ്പ അവരോട് പറഞ്ഞു. നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ ഹൃദയത്തിലും സഭയിലും പ്രിയപ്പെട്ട ഫ്രാന്‍സിലും ധാരാളം സന്തോഷമുണ്ടാകും, പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login