പാപ്പയെ കാണാന്‍ ജയില്‍പ്പുള്ളികള്‍ക്ക് താല്ക്കാലിക അവധി

പാപ്പയെ കാണാന്‍ ജയില്‍പ്പുള്ളികള്‍ക്ക് താല്ക്കാലിക അവധി

jailവത്തിക്കാന്‍ സിറ്റി: റെബീബിയ ജയിലിലെ അമ്പത് തടവുകാര്‍ക്ക് അസുലഭ ഭാഗ്യം. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഞായറാഴ്ച കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനുമാണ് അവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. തടവുപുള്ളികള്‍ ഈ വാര്‍ത്ത അറിഞ്ഞതോടെ വികാരവിക്ഷുബ്ധരായി എന്ന് പ്രിസന്‍ ഡയറക്ടര്‍ സ്റ്റെഫാനോ റിക്ക അറിയിച്ചു. സമൂഹം ഞങ്ങളെ പ്രത്യേക രീതിയിലാണ് നോക്കിക്കാണുന്നത്. എന്നാല്‍ ഇന്ന് ഞങ്ങള്‍ വിഐപികളായി പരിഗണിക്കപ്പെടുന്നു. ഇതാണ് ഒരു തടവുകാരന്റെ പ്രതികരണം. തന്റെ അജപാലന രംഗത്ത് ജയില്‍ ശുശ്രൂഷ ഒരു നാഴികക്കല്ലാക്കി മാറ്റിയവ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ അദ്ദേഹം നടത്തിയത് റെബീബിയ ജയിലിലായിരുന്നു.

You must be logged in to post a comment Login