പാപ്പയെ കാണാന്‍ ബ്രിട്ടന്റെ പുതിയ വത്തിക്കാന്‍ സ്ഥാനപതി

പാപ്പയെ കാണാന്‍ ബ്രിട്ടന്റെ പുതിയ വത്തിക്കാന്‍ സ്ഥാനപതി

വത്തിക്കാന്‍ സിറ്റി: ബ്രിട്ടന്റെ പുതിയ വത്തിക്കാന്‍ സ്ഥാനപതി, സാലി അക്‌സവോര്‍ത്തി തന്റെ യോഗ്യതാപത്രം തിങ്കളാഴ്ച  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചു. ബ്രിട്ടീഷ് സര്‍ക്കാറിനു വേണ്ടി വത്തിക്കാനുമായി സംസാരിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകളാണ് വത്തിക്കാനിലെ ഔദ്യോഗിക ചടങ്ങില്‍ വച്ച് പുതിയ സ്ഥാനപതി പാപ്പയ്ക്ക് കൈമാറിയത്.

ബ്രിട്ടന്റെ പുതിയ സ്ഥാനപതിയായി അധികാരം ഏറ്റെടുക്കുന്നതിനു മുന്‍പ്, ആഫ്രിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചതിന്റെ മുന്‍പരിചയം ഇവര്‍ക്കുണ്ട്. ഇതു കൂടാതെ
സൊമാലിയ പ്രദേശത്തെ ഫോറിന്‍ ആന്റ് കോമണ്‍ വെല്‍ത്ത് ഓഫീസുമായി ബന്ധപ്പെട്ടും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമായ ഇവര്‍ 1986ലാണ് ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ ചേരുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, തീവ്രവാദത്തെ എതിര്‍ക്കുക എന്നീ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് തന്റെ ആദ്യ ബ്ലോഗ് പോസ്റ്റിലൂടെ ഇവര്‍ വ്യക്തമാക്കി.

 

You must be logged in to post a comment Login