പാപ്പയെ കാണാന്‍ സക്കര്‍ബര്‍ഗ് ഭാര്യയോടൊപ്പം വത്തിക്കാനില്‍

പാപ്പയെ കാണാന്‍ സക്കര്‍ബര്‍ഗ് ഭാര്യയോടൊപ്പം വത്തിക്കാനില്‍

വത്തിക്കാന്‍ സിറ്റി: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തിങ്കളാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ഭാര്യ പ്രസില്ല ചാനിനൊപ്പം വത്തിക്കാനിലെത്തിയ സക്കര്‍ബര്‍ഗ് ഫ്രാന്‍സിസ് പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയില്‍ അനൗദ്യോഗിക സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു. വാര്‍ത്താമാധ്യമങ്ങള്‍ ഉപയോഗിച്ച് ദാരിദ്ര്യം എങ്ങനെ തുടച്ചു നീക്കാം, കൂടിക്കാഴ്ചകളെ എങ്ങനെയൊക്കെ പ്രോത്സാഹിപ്പിക്കാം, പ്രതീക്ഷയുടം സന്ദേശം എങ്ങനെ ആളുകളിലേക്ക്, പ്രത്യേകിച്ച് ഹതഭാഗ്യരിലേക്ക് എത്തിക്കാം, എന്നീ കാര്യങ്ങളാണ് സക്കര്‍ബര്‍ഗുമായി പാപ്പ പങ്കുവച്ചത്. ഓഗസ്റ്റ് 29ന് വത്തിക്കാന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു.

You must be logged in to post a comment Login