പാപ്പയെ കാണുമ്പോള്‍ ജിം ഗാഫിഗാന്റെ മുട്ടുവിറയ്ക്കുമോ

പാപ്പയെ കാണുമ്പോള്‍ ജിം ഗാഫിഗാന്റെ മുട്ടുവിറയ്ക്കുമോ

GAFFIGANഅനായാസമായ പ്രകടനമാണ് കൊമേഡിയനായ ജിം ഗാഫിഗാന്റെ പ്രത്യേകത. പക്ഷേ ജിമ്മിന്റെ വരാന്‍ പോകുന്ന പ്രകടനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും. കാരണം ജിം സെപ്തംബര്‍ 26 ന് പ്രകടനം കാഴ്ചവയ്ക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുമ്പിലാണ്. കൂടാതെ പതിനഞ്ച് മില്യന്‍ ആളുകളുമുണ്ടാകും. ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ലോകകുടുംബസമ്മേളനത്തോട് അനുബന്ധിച്ചാണ് ജി്മ്മിന്റെ പ്രകടനമുള്ളത്. കത്തോലിക്കനും അഞ്ചു കുട്ടികളുടെ പിതാവുമാണ് ജിം. അഭിനയത്തിന്റെയും ഫലിതത്തിന്റെയും പേരില്‍ നിരവധി ക്രെഡിറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാളിത്യവും ജീവിതശൈലിയും തന്നെ വളരെ ആകര്‍ഷിച്ചിരിക്കുന്നതായി ജിം പറയുന്നു..

You must be logged in to post a comment Login