പാപ്പയെ നേരില്‍ കാണുന്നതിനുള്ള അവസരമൊരുക്കി യുഎസ് ക്യാപിറ്റോള്‍

പാപ്പയെ നേരില്‍ കാണുന്നതിനുള്ള അവസരമൊരുക്കി യുഎസ് ക്യാപിറ്റോള്‍

downloadസെപ്റ്റംബര്‍ 24ന് യുഎസ് ക്യാപിറ്റോളില്‍ വച്ച് ഫ്രാന്‍സിസ് പാപ്പ പൊതുവായി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് നേരില്‍ കാണുവാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ടിക്കറ്റുകളുടെ ലഭ്യത കുറവായതിനാല്‍, പൊതുജനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ പ്രസംഗം തത്സമയം വീക്ഷിക്കുന്നതിന് 50 ടിക്കറ്റുകള്‍ അതത് ഓഫീസുകളില്‍ നിന്ന് ലഭ്യമാകും. ജനങ്ങള്‍ക്ക് യുഎസ് ക്യാപിറ്റോളിന്റെ പുറത്തുള്ള വെസ്റ്റ് ഫ്രണ്ടില്‍ നിന്നും പാപ്പയുടെ പ്രസംഗം വീക്ഷിക്കുന്നതിനുള്ള അവസരം ലഭിക്കും.

വെസ്റ്റ് ഫ്രണ്ടില്‍ സന്നിഹിതരാകുന്ന എല്ലാ ജനങ്ങള്‍ക്കും പാപ്പയുടെ പ്രസംഗത്തിന്റെ നേര്‍ക്കാഴ്ച ലഭ്യമല്ലെങ്കിലും, അന്നത്തെ സമൂഹത്തിന്റെ ഭാഗമാകുന്നതിനുള്ള അവസരം ലഭ്യമാകുമെന്ന് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കും ന്യൂനപക്ഷ നേതാക്കള്‍ക്കുമുള്ള കത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 19-27 വരെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ക്യൂബ, അമേരിക്ക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ക്യാപിറ്റോളില്‍ വച്ചുള്ള പ്രസംഗത്തിനായി എത്തിച്ചേരുന്നത്. സെപ്റ്റംബര്‍ 22നാണ് അദ്ദേഹം വാഷിംങ്ടണ്ണിന്റെ മണ്ണില്‍ കാലു കുത്തുന്നത്

You must be logged in to post a comment Login