പാപ്പയെ വധിക്കാന്‍ ലക്ഷ്യമിട്ട പതിനഞ്ചുകാരന്‍ പിടിയില്‍

പാപ്പയെ വധിക്കാന്‍ ലക്ഷ്യമിട്ട പതിനഞ്ചുകാരന്‍ പിടിയില്‍
south-korea-pope-francis-visitഫ്രാന്‍സിസ് പാപ്പയെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പതിനിഞ്ചുകാരന്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ തോന്നിയ താത്പര്യമാണ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ടതിനു പിന്നിലെന്ന് യുഎസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ പതിനഞ്ചുകാരന്‍ പാപ്പയെ വധിക്കാനാണ് ലക്ഷ്യമിട്ടത് എന്നതിന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ജനമദ്ധ്യത്തിലേക്ക് പാപ്പ ഇറങ്ങിച്ചെല്ലുന്ന വേളയില്‍ വധിക്കാനുള്ള പദ്ധതിയാണ് ഇന്റലിജന്‍സ് വിഭാഗവും എഫ്ബിഐയും ചേര്‍ന്ന് തകര്‍ത്തത്.

You must be logged in to post a comment Login