പാപ്പയെ വാഴ്ത്തി ആഫ്രിക്കന്‍ മാധ്യമങ്ങള്‍

ആഫ്രിക്ക: ആഫ്രിക്കയിലെത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് രാജ്യം ഒരുക്കിയിരിക്കുന്നത്. മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഒട്ടും വിട്ടുകൊടുത്തില്ല. ഇന്നലെയിറങ്ങിയ പല പത്രങ്ങളുടെയും പ്രധാന വാര്‍ത്ത പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു. ദേശീയ ദിനപ്പത്രങ്ങളില്‍ പലതും ആദ്യ പേജില്‍ തന്ന മാര്‍പാപ്പയ്ക്ക് സ്വാഗതം എന്ന തലക്കെട്ടോടെയാണ് പുറത്തിറങ്ങിയത്. മാര്‍പാപ്പയുടെ പുഞ്ചിരി തൂകുന്ന വലിയൊരു ചിത്രവും വാര്‍ത്തയോടൊപ്പമുണ്ടായിരുന്നു.

മാര്‍പാപ്പയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ജനങ്ങള്‍ക്ക് പാപ്പയുടെ പൊതുസമ്മേളന വേദികളിലേക്കെത്താനുള്ള വഴികള്‍, അവയുടെ സമയം തുടങ്ങിയ വിവരങ്ങളും വിശദാംശങ്ങളോടെ തന്നെ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയെക്കുറിച്ചും വത്തിക്കാനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ മിക്ക പത്രങ്ങളുടേയും ഉള്‍പേജുകളിലും ചേര്‍ത്തിട്ടുണ്ട്.

You must be logged in to post a comment Login