പാപ്പയ്ക്ക് അള്‍ത്താരയുമായി യുവവിദ്യാര്‍ഥികള്‍

പാപ്പയ്ക്ക് അള്‍ത്താരയുമായി യുവവിദ്യാര്‍ഥികള്‍

altarവാഷിംഗ്ടണ്‍ ഡിസി: സീനിയര്‍ ബിരുദവിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ക്യാംപസിലെ അവസാന ആഴ്ച്ചകള്‍ പരീക്ഷകളും, വിടപറച്ചിലും, ജീവിതത്തിന്റെ അടുത്ത പടികളിലേക്കുള്ള തയ്യാറെടുപ്പുകളുമായിരിക്കും. എന്നാല്‍ അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ പഠിക്കുന്ന ഈ മൂന്നു വിദ്യാര്‍ഥികള്‍ക്ക് അവസാന ആഴ്ച്ചകള്‍ അത്യപൂര്‍വ്വമായൊരു അവസരമാണ് ലഭിച്ചിരിക്കുന്നത്: വരുന്ന സെപ്റ്റംബറില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനായി അള്‍ത്താര രൂപകല്‍പന ചെയ്യുക! സെറിടെല്ലി, മാത്യു ഹോഫ്മാന്‍, ജോസഫ് ടെയ്‌ലര്‍ എന്നീ ബിരുദവിദ്യാര്‍ഥികളുടെ ഡിസൈന്‍ അള്‍ത്താരയുടെ രൂപകല്‍പനയ്ക്കായി അനേകര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സന്ദര്‍ശനത്തില്‍ പാപ്പയുടെ ആദ്യ പൊതു ദിവ്യബലി നടക്കാനിരിക്കുന്ന വേദിയിലാണ് അള്‍ത്താര നിര്‍മിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്ന് വിദ്യാര്‍ഥിനിയും ടീംലീഡറുമായ എറിഡെയ്ന്‍ സെറിടെല്ലി. ‘വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലായിരുന്നു’. വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് ലഭിച്ച നിയോഗത്തില്‍ ഇവര്‍ ആവേശഭരിതരാണ്. പാപ്പയുടെ സവിശേഷഗുണമായ എളിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അള്‍ത്താരയുടെ രൂപകല്‍പനയെന്നും ഈ ചെറുപ്പക്കാര്‍ വെൡപ്പടുത്തുന്നു. സെപ്റ്റംബര്‍ 23ന് ഈ പൊതുവേദിയില്‍ തന്നെയാണ് വാഴ്ത്തപ്പെട്ട ജൂണിപ്പെറോ സെറായെ വിശുദ്ധനായി നാമകരണം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് യുഎസില്‍ നാമകരണച്ചടങ്ങുകള്‍ നടക്കുന്നത്. അതിനാല്‍ ചരിത്ര പ്രധാനമായ ഈ പേപ്പല്‍ സന്ദര്‍ശനത്തിനായി രാജ്യം വിപുലമായ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു..

You must be logged in to post a comment Login