പാപ്പയ്ക്ക് സമ്മാനം സ്വന്തം രൂപത്തിലുള്ള പാവ

പാപ്പയ്ക്ക് സമ്മാനം സ്വന്തം രൂപത്തിലുള്ള പാവ

വത്തിക്കാന്‍ സിറ്റി: ആളുകള്‍ ഫ്രാന്‍സിസ് പാപ്പയുടെ ചുറ്റും തിക്കിതിരക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് പാപ്പയുടെ കണ്ണുകള്‍ വെളുത്തയൊരു പാവയില്‍ ഉടക്കിയത്. അത് തന്റെ തന്നെ പ്രതിരൂപമാണെന്ന് മനസ്സിലാക്കിയതോടെ ആ കണ്ണുകളില്‍ അത്ഭുതം നിറഞ്ഞു.

ബുധനാഴ്ച നടന്ന ജനറല്‍ ഓഡിയന്‍സിനിടെയാണ് പാപ്പയുടെ അതേ രൂപത്തിലുള്ള പാവ സമ്മാനമായി ഫ്രാന്‍സിസ് പാപ്പയ്ക്ക് ഒരു സ്ത്രീ സമ്മാനിക്കുന്നത്. സന്തോഷത്തോടെ പാപ്പ പാവയെ സ്വീകരിക്കുകയും സ്ത്രീയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനായ് പോസ് ചെയ്യുകയും ചെയ്തു പാപ്പ.

You must be logged in to post a comment Login