പാപ്പയ്‌ക്കൊരു ഷെയ്ക്ക്!

പാപ്പയ്‌ക്കൊരു ഷെയ്ക്ക്!

shakeആഗോളകുടുംബസംഗമത്തിനു വേദിയാകാന്‍ ഫിലാഡല്‍ഫിയ ഒരുങ്ങി. കുടുംബസമാഗമത്തിനായി എത്തുന്ന ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കാന്‍ രാജ്യത്തിന്റെ ഓരോ കോണുകളും സജ്ജമായിക്കഴിഞ്ഞു. ധനശേഖരമാര്‍ത്ഥം രുചികരമായ ഷെയ്ക്ക് ഉണ്ടാക്കിയാണ് ഫിലാഡല്‍ഫിയയിലെ പോട്ട്‌ബോല്ലി സാന്‍ഡ്‌വിച്ച് ഷോപ്പ് എന്ന റസ്റ്റോറന്റ് വ്യത്യസ്തമാകുന്നത്. ബ്രഡ്ഡും വനില ഐസ്‌ക്രീമുമൊക്കെ ഉപയോഗിച്ചുണ്ടാക്കുന്ന ഈ സ്‌പെഷ്യല്‍ ഷെയ്ക്കിന്റെ വില 3.90 ഡോളര്‍ ആണ്. ഇതിന്റെ 50% കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.

ഇത് തങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍്ക്കായി ഇവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ഇത്തവണത്തെ ആഗോളകുടുംബസമ്മേളനത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോണ ക്രില്ലി ഫാരെല്‍ പറഞ്ഞു. ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ് തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്ന് റസ്റ്റോറന്റിന്റെ മാര്‍ക്കറ്റിങ് മാനേജറായ ജന്നിഫര്‍ ജയ്‌സ്‌വാള്‍ പറയുന്നു. സെപ്റ്റംബര്‍ 22 മുതല്‍ 27 വരെയാണ് ഫിലാഡല്‍ഫിയയില്‍ ആഗോളകുടുംബസമ്മേളനം നടക്കുന്നത്..

You must be logged in to post a comment Login