പാപ്പായുടെ നോമ്പുകാല പരിപാടികള്‍…

പാപ്പായുടെ നോമ്പുകാല പരിപാടികള്‍…

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാലപരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പെഹസാ വ്യഴാഴ്ചയിലെ ഫ്രാന്‍സിസ് പാപ്പയുടെ ശുശ്രൂഷകള്‍ എവിടെയാണെന്ന് ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് പിന്നീട് അറിയിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം റോമിലെ റെബിബിയ ജയിലിലെ തടവുകാരുടെ കാല്‍ കഴുകിയാണ് ഫ്രാന്‍സിസ് പാപ്പ പെസഹാ ആചരിച്ചത്. പെസഹാദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകുന്നത് ഉചിതമാണെന്നും ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 4 മുതലുള്ള ഫ്രാന്‍സിസ് പാപ്പയുടെ കാര്യപരിപാടികള്‍

മാര്‍ച്ച് 4: സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അനുതാപ പ്രാര്‍ത്ഥന

മാര്‍ച്ച് 6-11: റോമന്‍ കൂരിയയിലെ അംഗങ്ങളോടൊപ്പം നോമ്പുകാല ധ്യാനം

മാര്‍ച്ച് 15: വിശുദ്ധരുടെ നാമകരണത്തിനുള്ള കാരണങ്ങള്‍ പരിശോധിക്കല്‍

മാര്‍ച്ച് 20: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഓശാനത്തിരുനാള്‍

മാര്‍ച്ച് 24: സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പെസഹാ ശുശ്രൂഷകള്‍

മാര്‍ച്ച് 26: സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥന

മാര്‍ച്ച് 27: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ശുശ്രൂഷകള്‍

You must be logged in to post a comment Login