പാപ്പായുടെ ബോസ്‌നിയന്‍ സന്ദര്‍ശനം പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു

പാപ്പായുടെ ബോസ്‌നിയന്‍ സന്ദര്‍ശനം പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു

popeപാപ്പയുടെ ശനിയാഴ്ച നടക്കാനിരിക്കുന്ന ബോസ്‌നിയ ഹോര്‍സിഗോവ്‌നിയ സന്ദര്‍ശനം രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് പ്രതീക്ഷയുടേതാണ്. വര്‍ഷങ്ങളായുള്ള വര്‍ഗ്ഗീയവും മതപരവുമായ വിവേചനത്തിന് പാപ്പയുടെ സന്ദര്‍ശനത്തിലൂടെ അവസാനമാകുമെന്ന് ഇവിടുത്തുകാര്‍ പ്രതീക്ഷിക്കുന്നു.
കത്തോലിക്കര്‍ക്ക് തങ്ങളുടെ സഹോദരങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള അവകാശമുണ്ട്, കത്തോലിക്കാ റിലീഫ് സര്‍വ്വീസസിന്റെ രാജ്യത്തെ പ്രതിനിധിയായ മാര്‍ക് ഡി സില്‍വ അഭിപ്പ്രായപ്പെട്ടു. ജൂണ്‍ 6നാണ് പാപ്പ ബോസ്‌നിയയും ഹെര്‍സിഗോവ്‌നിയയും സന്ദര്‍സിക്കുക. അവിടുത്തെ ഒളിംപിക് സ്റ്റേഡിയത്തില്‍ വച്ച് അന്നേദിവസം വിശുദ്ധ കുര്‍ബാനയും നടത്തും. കൂടാതെ കാത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, മുസ്ലീം, ജൂത സമുദായത്തില്‍ നിന്നുമുള്ള 50 നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

യുദ്ധം അവിടുത്തെ ജനങ്ങളെ പരസ്പരം വിഭജിച്ചു, ഡി സെല്‍വ പറഞ്ഞു. ഇത് സാമ്പത്തിക ഇടിവിലേക്ക് നയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ രാജ്യത്ത് 46 ശതമാനമാണ്. സാമ്പത്തിക പദ്ധതികള്‍ ഇല്ലാതെ വിഭജിക്കപ്പെച്ചിരിക്കുന്ന രാജ്യത്ത് പുതിയ വ്യവസായം തുടങ്ങാന്‍ സാധിക്കുന്നില്ല. 700,000 ജനങ്ങള്‍ ഇന്നും ദാരിദ്ര്യത്തിലാണ് കഴിയുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാപ്പയുടെ സന്ദര്‍ശനം മുറിവേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ജനതകളെ ആശ്വസിപ്പിക്കും. പ്രത്യേകിച്ച് ക്രിസ്ത്യാനികളെ. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, മൂസ്ലീം, ജൂത വിഭാഗക്കാര്‍ക്ക് അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ തയ്യാറായി ഒരാളുണ്ടെന്നുള്ള ശക്തമായ സന്ദേശമാകും പാപ്പയുടെ സന്ദര്‍ശനം വഴി സാധ്യമാകുന്നത്, ഡി സെല്‍വ പറഞ്ഞു.
സമാധാനം നിങ്ങളോടു കൂടെ എന്ന പേരിലുള്ള പാപ്പയുടെ വീഡിയോ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്ക് നേരത്തെ അയച്ചു കഴിഞ്ഞു. ‘ദൈവസഹായത്താല്‍ ഞാന്‍ നിങ്ങളുടെ പക്കലേക്ക് വരികയാണ്. ക്രിസ്ത്യാനികളുടെ വിശ്വാസം ഉറപ്പിക്കുക, മതസൗഹാര്‍ദം വീണ്ടെടുക്കുക എന്നതാണ് എന്റെ സന്ദര്‍ശന ലക്ഷ്യം’, മാര്‍പാപ്പ പറഞ്ഞു.
ക്യാരിറ്റസ് ഇന്റര്‍ നാഷനല്‍ എന്ന സംഘടനയുമായി ചേര്‍ന്ന് സിആര്‍എസ് രാജ്യത്ത് സേവനങ്ങള്‍ ചെയ്തു തുടങ്ങി. രണ്ടു വ്യത്യസ്ഥ വിഭാഗങ്ങളില്‍പ്പെട്ട യുവജനങ്ങള്‍ ചേര്‍ന്ന് ഓരോ സമൂഹത്തിലും സേവനങ്ങള്‍ ചെയ്യുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ അവിടെ തുടര്‍ന്നു വരികയാണ്..

You must be logged in to post a comment Login