പാപ്പായുടെ സുരക്ഷയ്ക്കായി വിദ്യാര്‍ത്ഥികളുടെ ദശലക്ഷപ്രാര്‍ത്ഥന

1 millionപരിശുദ്ധ അമ്മയുടെ സംരക്ഷണം ഫ്രാന്‍സിസ് പാപ്പായ്ക്ക് ഉണ്ടാകുന്നതിനു വേണ്ടി ന്യൂ ഓര്‍ലീന്‍സ് അതിരൂപതയിലെ സെന്റ് ചാള്‍സ് ബോറോമിയോ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമര്‍്പിച്ചത് പത്തു ലക്ഷം പരിശുദ്ധ മറിയമേ എന്ന പ്രാര്‍ത്ഥന. പെസഹാ വ്യാഴാഴ്ച സ്‌കൂളിലെ മാസപ്രാര്‍ത്ഥനാവേളയിലാണ് മതവിഭാഗം അധ്യാപികയായ ലിസാ ബോനോയുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ മില്യണ്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയത്.

2014-15 കാലയളവില്‍ പാപ്പായുടെ സംരക്ഷണത്തിനായി നടത്തിയ ദശലക്ഷ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുക മാത്രമല്ല, കവിയുക തന്നെയുണ്ടായി എന്ന് ലിസാ അറിയിച്ചു. 1,031,840 പരിശുദ്ധ മറിയം പ്രാര്‍ത്ഥനകളാണ് കുട്ടികള്‍ ചൊല്ലിത്തീര്‍ത്തത്. ഇസ്ലാമിക്ക് സ്റ്റേറ്റ് പാപ്പായെ വധിക്കാന്‍ ലക്ഷ്യമിടുന്നു എന്ന വാര്‍ത്ത വായിച്ചാണ് ഈ ജപമാലയജ്ഞത്തിന് വിദ്യാര്‍്ത്ഥികള്‍ തുടക്കമിട്ടത്. ‘പ്രാര്‍ത്ഥന എത്ര ശക്തമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നു’ സ്‌കൂള്‍ പ്രിന്‍സിപ്പോള്‍ മേരി ഷ്മിഡ് പറഞ്ഞു..

One Response to "പാപ്പായുടെ സുരക്ഷയ്ക്കായി വിദ്യാര്‍ത്ഥികളുടെ ദശലക്ഷപ്രാര്‍ത്ഥന"

  1. Antony Martin   June 18, 2015 at 5:38 am

    I am very proud, because i am chirsitan, because i am worship real god, Jesus is the only savoir in this world…He is only one god, he is god , son of god and holy spirit….i love my jesus…Amen

You must be logged in to post a comment Login