പാപ്പാ എത്തി, എത്തിയില്ല…

പാപ്പാ എത്തി, എത്തിയില്ല…

pope watchദിവസം എണ്ണി അമേരിക്ക കാത്തിരിക്കുകയാണ്, പാപ്പായുടെ സന്ദര്‍ശനത്തിനായി. ഈ മാസം അവസാനത്തിലാണ് പാപ്പാ അമേരിക്കയിലെത്തുന്നത്.  അദ്ദേഹത്തെ വരവേല്‍ക്കാന്‍ രാജ്യത്തിന്റെ ഓരോ കോണുകളും ഒരുങ്ങിക്കഴിഞ്ഞു. അത്യധികം ആവേശത്തോടും ആഹ്ലാദത്തോടും കൂടിയാണ് ജനങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ അനേകായിരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ മാര്‍പാപ്പ പ്രത്യേകം ദിവ്യവലിയര്‍പ്പിക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ആഗോളകുടുംബസമ്മേളനത്തെയും മാര്‍പാപ്പ അഭിസംബോധന ചെയ്യും. ഇതുകൂടാതെ യു.എന്‍ ജനറല്‍ അസംബ്ലിയിലും അമേരിക്കന്‍ കോണ്‍ഗ്രസിലും മാര്‍പാപ്പ സംസാരിക്കും. പ്രസിഡന്റ് ബറാക്ക് ഒബാമയുമായും മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തും.

‘ഭ്രൂണഹത്യ, കുടിയേറ്റപ്രശ്‌നങ്ങള്‍, മനുഷ്യക്കടത്ത്, ദയാവധം, തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. യു.എസ്സിലെ സഭ ഈ വിഷയങ്ങളില്‍ ഇതിനോടകം തന്നെ ഇടപെട്ടിട്ടുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനം ഞങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുമെന്നു വിശ്വസിക്കുന്നു’, കാത്തലിക് ലീഗല്‍ ഇമിഗ്രേഷന്‍ നെറ്റവര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജീന്‍ അറ്റ്കിന്‍സണ്‍ പറഞ്ഞു.

You must be logged in to post a comment Login