പാപ്പാ പറഞ്ഞു: “നന്ദി റൗള്‍, മാപ്പു നല്‍കിയതിന്!”

പാപ്പാ പറഞ്ഞു: “നന്ദി റൗള്‍, മാപ്പു നല്‍കിയതിന്!”

Image: Pope Francis meets Cuban President Raul Castro at the Vaticanഹര്‍ഷാരവങ്ങളോടെയാണ് ഹവാനയില്‍ തിങ്ങി നിറഞ്ഞ ക്യൂബന്‍ ജനത ആ വാക്കുകള്‍ ഏറ്റുവാങ്ങിയത്. ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ക്ക് കണ്ണും കാതും ഹൃദയവും കൊടുത്ത് അവര്‍ നിന്നപ്പോള്‍ ആ ശബ്ദം മുഴങ്ങി: ‘നന്ദി, റൗള്‍, ഹൃദ്യമായ ഈ സ്വീകരണത്തിന്. പ്രത്യേകിച്ച് താങ്കള്‍ നല്‍കിയ മാപ്പിന്!’

പാപ്പയുടെ സന്ദര്‍ശനത്തോടുള്ള ബഹുമാനാര്‍ത്ഥം ക്യൂബന്‍ സര്‍ക്കാര്‍ 3,500 തടവുകാര്‍ക്ക് മാപ്പു നല്‍കിയത് പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു, പാപ്പാ. ഇതിനു മുമ്പ് ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പാപ്പായും ക്യൂബ സന്ദര്‍ശിച്ച വേളയില്‍ ക്യൂബന്‍ സര്‍ക്കാര്‍ തടവുകാര്‍ക്ക് മാപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇത്രയേറെ തടവുകാര്‍ക്ക് ഒരുമിച്ചു മാപ്പു നല്‍കുന്നത്.

You must be logged in to post a comment Login