പാപ്പാ പ്രചോദനമായി: തായ്‌ലന്റ് ഹരിതാഭമായി

പാപ്പാ പ്രചോദനമായി: തായ്‌ലന്റ് ഹരിതാഭമായി

ഫ്രാന്‍സിസ് പാപ്പായുടെ ചാക്രിക ലേഖനമായ ലൗദാത്തോ സീയില്‍ സൃഷ്ടിജാലങ്ങളെ പരിപാലിച്ചു സംരക്ഷിക്കാനുള്ള ആഹ്വാനം തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലെ കത്തോലിക്കാ വിശ്വാസികള്‍ ഹൃദയത്തിലാണ് ഏറ്റു വാങ്ങിയത്. ബാങ്കോക്കിലെ ഥാരെ, നോണ്‍സെങ് രൂപതയില്‍ പെട്ട പാഫനാവെന്‍ മൗണ്ട് കാര്‍മെല്‍ ദേവാലയത്തിലെ വൈദികനായ ഫാ ദാനിയേല്‍ ഖുവാന്‍ തിന്‍വാന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ 800 ചെടികള്‍ നട്ടു.

‘ഒരുമിച്ച് പ്രവര്‍ത്തിക്കാനും, പരിസ്ഥിതി പ്രശ്‌നത്തെ നേരിടാനും തന്റെ ചാക്രിക ലേഖനമായ ലൗദാത്തോ സീയില്‍ ഫ്രാന്‍സിസ് പാപ്പാ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. ഇടയനെന്ന നിലയില്‍ ഈ ആഹ്വാനം എല്ലാവരിലും എത്തിക്കാനും അത് പ്രാവര്‍ത്തികമാക്കാന്‍ വിശ്വാസികളെ ഉത്തേജിപ്പിക്കാനും എനിക്ക് കടമയുണ്ട്’ ഫാ. തിന്‍വാന്‍ പറഞ്ഞു.

മുമ്പ് പരിസ്ഥിതി-കാലാവസ്ഥ സംബന്ധമായ ചര്‍ച്ചകള്‍ ശാസ്ത്രജ്ഞന്മാര്‍ക്കും സര്‍വകലാശാലകള്‍ക്കും മാത്രം പറഞ്ഞിട്ടുള്ളതാണെന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പാ അതിന് സാര്‍വലൗകികമായ ഒരു മാനം കൊണ്ടുവന്നിരിക്കുന്നു, ഫാ. തിന്‍വാന്‍ പറഞ്ഞു.

You must be logged in to post a comment Login