പാപ്പാ വന്നു; അമേരിക്കയില്‍ നൂറുകണക്കിന് യുവാക്കള്‍ സന്ന്യാസത്തിലേക്ക്…

പാപ്പാ വന്നു; അമേരിക്കയില്‍ നൂറുകണക്കിന് യുവാക്കള്‍ സന്ന്യാസത്തിലേക്ക്…

happy-priests-massഅമേരിക്ക: ഫ്രാന്‍സിസ് പാപ്പ വിത്തു വിതച്ചു, അമേരിക്ക ഫലം നല്‍കുകയും ചെയ്തു. ഫ്രാന്‍സിസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ശുഭസൂചകമായ വാര്‍ത്തകളാണ് അമേരിക്കയില്‍ നിന്നും കേള്‍ക്കുന്നത്. യുവജനങ്ങള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

230 ഓളം യുവാക്കളും 400 ഓളം യുവതികളുമാണ് ക്രിസ്തുവിനു വേണ്ടി വേല ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. ആയിരക്കണക്കിനു കുടുംബങ്ങള്‍ ക്രിസ്തുവിന്റെ സുവിശേഷവുമായി ലോകമെങ്ങും പോകാന്‍ തങ്ങള്‍ തയ്യാറാണെന്നും അറിയിച്ചു കഴിഞ്ഞു. പ്രേഷിത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനായി ‘നിയോക്കാറ്റെക്കുമെനല്‍ വേ’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഇതിനു സഹായകരമായി
എന്നാണ് കരുതപ്പെടുന്നത്.

You must be logged in to post a comment Login