പാപ്പ ആടുകളെ അറിയുന്ന ഇടയന്‍ എന്ന് ഫാ. ലൊംബാര്‍ഡി

പാപ്പ ആടുകളെ അറിയുന്ന ഇടയന്‍ എന്ന് ഫാ. ലൊംബാര്‍ഡി

01111A00FedericoLombardiAuthorPeterSeewaldPresentsO1pfQPdeeGClഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ യാത്രയില്‍ ഉടനീളം തന്റെ ആടുകളെ അറിയുന്ന ഇടയനെയാണ് കാണുവാന്‍ സാധിച്ചത് എന്ന് ഹോളി സീ പ്രസ്സ് ഓഫീസ് ഡിറക്ടര്‍ ഫാ. ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു. ജൂലൈ 5 മുതല്‍ 13 വരെ നീണ്ട പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്രാന്‍സിസ് പാപ്പയുടെ ഒന്‍പതു ദിവസം നീണ്ട ലാറ്റിനമേരിക്കന്‍ യാത്രയില്‍ അദ്ദേഹത്തെ കാണുവാനെത്തിയ ജനക്കൂട്ടം ഫാ. ഫെഡറിക്കിനെ അത്ഭുതപ്പെടുത്തി. പാപ്പ സഞ്ചരിച്ച എല്ലാ സ്ഥലങ്ങളിലും അദ്ദേഹത്തെ കാണുവാനായി ആളുകള്‍ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. ജനക്കൂട്ടത്തിന്റെ എണ്ണം ഫ്രാന്‍സിസ് പാപ്പയെ അത്ഭുതപ്പെടുത്തി കാണുമെന്ന് ഫാ. ലൊംബാര്‍ഡി പറഞ്ഞു.

ജനങ്ങളുമായുള്ള ബന്ധത്തിന് പാപ്പ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇടയന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ ജനങ്ങളുമായി എപ്പോഴും ബന്ധം നിലനിര്‍ത്തണം എന്നാണ് പാപ്പ അവരോട് ആഹ്വാനം ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login