പാപ്പ ചെറുപ്പക്കാരോട്: കംപ്യൂട്ടറിലെ അശ്ലീലമായ കാഴ്ചകള്‍ നിങ്ങളുടെ ശ്രേഷ്ഠത നഷ്ടപ്പെടുത്തുന്നു

പാപ്പ ചെറുപ്പക്കാരോട്: കംപ്യൂട്ടറിലെ അശ്ലീലമായ കാഴ്ചകള്‍ നിങ്ങളുടെ ശ്രേഷ്ഠത നഷ്ടപ്പെടുത്തുന്നു

ponസെറാജെവോ: കത്തോലിക്കരും ഓര്‍ത്തഡോക്‌സ് വിഭാഗവുമുള്‍പ്പെടുന്ന എണ്ണൂറോളം യുവജനങ്ങളാണ് സെറാജെവോയില്‍ പാപ്പയെ ഒരു നോക്കു കാണുവാന്‍ കാത്തിരുന്നത്. മറ്റു ചടങ്ങുകള്‍ക്കു ശേഷം ചോദ്യോത്തരവേളയില്‍ യുവജനങ്ങളും പാപ്പയും തമ്മില്‍ നടന്ന സംവാദം ഹൃദ്യമായി. ഒരു യുവാവ് ടെലിവിഷനെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും പാപ്പയുടെ അഭിപ്രായം തിരക്കി.
‘നിങ്ങള്‍ കാണേണ്ടതെന്താണെന്ന് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ പഠിക്കണം’. പാപ്പ പറഞ്ഞു. ‘ഒരു പ്രോഗ്രാം എനിക്ക് ചേരുന്നതല്ലെങ്കില്‍ എന്നിലെ മൂല്യങ്ങളെ ഹനിക്കുന്നെങ്കില്‍, എന്നെ അശുദ്ധനാക്കുന്ന അശ്ലീലമായ ഉള്ളടക്കമാണതിനെങ്കില്‍ ആ ചാനല്‍ ഞാന്‍ മാറ്റേണ്ടതുണ്ട്.’ ഇന്‌റര്‍നെറ്റിന്റെ ഉപയോഗവും ഇങ്ങനെതന്നെയാവണമെന്ന് പാപ്പ പറഞ്ഞു. ഇന്റര്‍നെറ്റ് വിദ്യാഭ്യാസ സംബന്ധമായ ഉപയോഗത്തിനുതകുമെങ്കിലും ഉപയോക്താക്കള്‍ തങ്ങളെ ഒരു നല്ല വ്യക്തിയാകുന്നതില്‍ നിന്നും തടയുന്നതെന്തും ഒഴിവാക്കാന്‍ തയ്യാറാകണമെന്നും പാപ്പ പറയുകയുണ്ടായി.

‘നിങ്ങള്‍ യുവജനങ്ങള്‍ കംപ്യൂട്ടറിനോട് വളരെ തല്‍പരരാകുകയാണെങ്കില്‍, കംപ്യൂട്ടറിന് അടിമയാകുന്നെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ യഥാര്‍ഥസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നു. കംപ്യൂട്ടറിലെ അശ്ലീലമായ കാഴ്ച്ചകള്‍ കാണുന്നുവെങ്കില്‍ നിങ്ങളുടെ ശ്രേഷ്ഠത നിങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. ടിവി കാണുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തുകൊള്ളൂ, പക്ഷേ നല്ല കാര്യങ്ങള്‍ക്കുവേണ്ടി, മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി, നമ്മെ വളര്‍ത്തുന്ന കാര്യങ്ങള്‍ക്കുവേണ്ടി അവ ഉപയോഗിക്കാം.’ തുടര്‍ന്ന് സമാധാനസൂചകമായി പ്രാവിനെ പറത്തുകയും സന്ദേശം നല്‍കുകയും ചെയ്തതിനുശേഷം പാപ്പ അന്നു തന്നെ റോമിലേക്കു മടങ്ങി..

You must be logged in to post a comment Login