പാപ്പ മെക്‌സിക്കോയിലെ യുവജനങ്ങളോട് പറഞ്ഞത്….

പാപ്പ മെക്‌സിക്കോയിലെ യുവജനങ്ങളോട് പറഞ്ഞത്….

മൊറേലിയ, മെക്‌സിക്കോ: അവര്‍ 50,000 ത്തോളം ആളുകളുണ്ടായിരുന്നു. രാവും പകലും വിശപ്പു സഹിച്ച് യേശുവിന്റെ വാക്കു കേള്‍ക്കാന്‍ പിന്നാലെ കൂടിയ ജനക്കൂട്ടത്തെപ്പോലെ അവര്‍ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ കേള്‍ക്കാനിരുന്നു. മെക്‌സിക്കോയുടെ ഭാവിവാഗ്ദാനങ്ങളായ യുവജനങ്ങളായിരുന്നു അവര്‍.

‘നിങ്ങളെ ഉപയോഗപ്പെടുത്താനോ ചവിട്ടിത്താഴ്ത്താനോ ആരെയും അനുവദിക്കരുത്. നിങ്ങളുടെ കരുത്തു മനസ്സിലാക്കുക. യേശുക്രിസ്തുവില്‍ പ്രതീക്ഷയര്‍പ്പിക്കുക. മെക്‌സിക്കോയുടെ ഏറ്റവും വലിയ നിധികളിലൊന്ന് ഇവിടുത്തെ യുവജനങ്ങളാണ്.രാജ്യത്തിന്റെ യുവത്വം തുളുമ്പുന്ന മുഖമാണ് നിങ്ങളിലൂടെ ഞാന്‍ കാണുന്നത്. നിങ്ങള്‍ ഈ മണ്ണിന്റെ സ്വത്താണ്. രാജ്യത്തിന്റെ പ്രതീക്ഷ എന്ന വാക്കല്ല ഞാനുപയോഗിക്കുന്നത്. സമ്പത്ത് എന്നു തന്നെയാണ്’, പാപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ യുവജനങ്ങളുടെ മുഖത്ത് കൂടുതല്‍ ആവേശം.

നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജീവിതവും പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയാതിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടിട്ടില്ല എന്ന ചിന്തയില്‍ നിന്നാണ് പ്രതീക്ഷ ജനിക്കുന്നത്. ഈ ചിന്ത നിങ്ങളില്‍ നിന്നു തന്നെ ജനിക്കേണ്ടതാണ്.

മെക്‌സിക്കോയിലെ മൊറേലിയയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ മെക്‌സിക്കോയിലെ യുവജനങ്ങളോട് സംവദിച്ചത്. അക്രമങ്ങളും മയക്കുമരുന്നിന്റെ ഉപയോഗം കൊണ്ടും കുപ്രസിദ്ധി നേടിയ സ്ഥലമാണ് മൊറേലിയ. യുവജനങ്ങള്‍ തങ്ങളുടെ ജീവിതസാക്ഷ്യവും മാര്‍പാപ്പയുമായി പങ്കുവെച്ചു.

You must be logged in to post a comment Login