പാപ്പ വന്നു, ജയിലില്‍ പ്രകാശം പരന്നു…

പാപ്പ വന്നു, ജയിലില്‍ പ്രകാശം പരന്നു…

mercy of popeഅതെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബൊളിവീയ സന്ദര്‍ശനത്തിന്റെ അനന്തരഫലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജൂലൈ അവസാനമായിരുന്നു പോപ്പിന്റെ ബൊളീവിയ സന്ദര്‍ശനം. ഏറ്റവും കൂടുതല്‍ കുറ്റവാളികളെ പ്രവേശിപ്പിച്ചിരിക്കുന്ന പാല്‍മാസോലയിലെ ജയിലും മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്നു. നാലായിരം തടവുകാരാണ് ഇവിടെയുള്ളത്. അവരില്‍ ചിലരുമായി മാര്‍പാപ്പ സംസാരിക്കുകയും തങ്ങളുടെ അവസ്ഥ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തടവുകാരുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പ ഭരണാധികാരികളെ ഓര്‍മ്മിപ്പിച്ചിരുന്നു. ആ വാക്കുകളെ അനുസ്മരിച്ച് ജയില്‍വാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ജയില്‍വാസികളുടെ ദിവസക്കൂലി വര്‍ദ്ധിപ്പിക്കാനും ആരോഗ്യസുരക്ഷാകാര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനമായി.

You must be logged in to post a comment Login