പാപ്പ വരുന്നു, അപ്രതീക്ഷിതമായതു പ്രതീക്ഷിക്കുക: മെക്‌സിക്കന്‍ ന്യൂണ്‍ഷ്യോ

മെക്‌സിക്കോ: ഫ്രാന്‍സിസ് പാപ്പയുടെ വരവിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് മെക്‌സിക്കോയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റഫെ പിയറി. രാജ്യത്തെ ജനങ്ങളോടൊപ്പം സന്തോഷമായി അല്‍പസമയം ചെലവിടാനാണ് ഞങ്ങള്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിതമായതു പ്രതീക്ഷിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

‘നമ്മുടെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനാകും. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, നമ്മുടെ ജീവിതങ്ങള്‍ കൂടുതല്‍ എളുപ്പമാകും, സുന്ദരമാകും. അതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആരാണ് നമ്മളെന്നും നമ്മുടെ അഭിരുചികളെന്താണെന്നും അദ്ദേഹത്തിനു നന്നായറിയാം. അദ്ദേഹം സമ്മാനിക്കാനിരിക്കുന്ന അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുക’, ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റഫെ പിയറി പറഞ്ഞു.

You must be logged in to post a comment Login