പാപ്പ സ്ഥാനത്തു നിന്നും പിന്‍വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബനഡിക്ട് XVIമന്‍

പാപ്പ സ്ഥാനത്തു നിന്നും പിന്‍വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബനഡിക്ട് XVIമന്‍

വത്തിക്കാന്‍ സിറ്റി: മോശമായിക്കൊണ്ടിരിക്കുന്ന തന്റെ ആരോഗ്യസ്ഥിതിയും മാര്‍പാപ്പയ്ക്ക് എപ്പോഴും യാത്രചെയ്യേണ്ടി വരുന്നതിനാലുമാണ് മാര്‍പാപ്പ സ്ഥാനത്തു നിന്നും വിരമിച്ചതെന്ന് ബനഡിക്ട് XVIമന്‍ പാപ്പ വെളിപ്പെടുത്തി. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ എലിയോ ഗ്യൂറിയിരോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്‌ മുന്‍ മാര്‍പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിശ്വാസവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ പാപ്പ സ്ഥാനത്തു തുടരാന്‍ താന്‍
ആഗ്രഹിച്ചു. 2012ലെ മെക്‌സിക്കോ, ക്യൂബ സന്ദര്‍ശനം തന്നെ കൂടുതല്‍ ക്ഷീണിതനാക്കി. ഇത് കഴിഞ്ഞ് 2013 ബ്രസീലില്‍ നടക്കുവാന്‍ പോകുന്ന ലോക യുവജന സംഘമത്തില്‍ പങ്കെടുക്കുന്നതിന് ആരോഗ്യം തന്നെ പിന്‍വലിച്ചു. ബനഡിക്ട് പാപ്പ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തുടങ്ങി വച്ചതു പ്രകാരം മാര്‍പാപ്പയുടെ ശാരീരിക സാന്നിധ്യം ലോക യുവജന സംഗമങ്ങളില്‍ അത്യന്താപേക്ഷിതമാണ്. ഇക്കാരണങ്ങളാല്‍ പാപ്പ സ്ഥാനത്തു നിന്നും പിന്‍വാങ്ങേണ്ടത് തന്റെ കര്‍ത്തവ്യമായി തോന്നിയതായും ബുനഡിക്ട് പാപ്പ പറഞ്ഞു.

ഗ്യൂറിയിരോയുടെ “സെര്‍വന്റ് ഓഫ് ഗോഡ് ആന്റ് ഹ്യുമാനിറ്റി: ദി ബയോഗ്രഫി ഓഫ് ബനഡിക്ട് XVIമന്‍” എന്ന പേരിലിറക്കിയ പുസ്തകത്തില്‍ നിന്ന് ചെറിയൊരു ഭാഗം ഇറ്റാലിയന്‍ പത്രമായ ലാറിപ്പബ്ലിക്കയില്‍ പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 24നാണ്. പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പാപ്പ അവതരിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login