പാരമ്പര്യവാദികളുമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല, ഫ്രാന്‍സിസ് പാപ്പ

പാരമ്പര്യവാദികളുമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല, ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പാരമ്പര്യവാദികളായ കത്തോലിക്കരുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പാപ്പയുടെ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

‘അവര്‍ അവരുടെ ജോലി ചെയ്യുന്നു. ഞാനോ, എന്റേയും.’ അര്‍ജന്റീന ദിനപത്രമായ ലാ നാക്ഷന്റെ മാധ്യമപ്രവര്‍ത്തകനായ ജൊവാക്വിന്‍ മൊറേല്‍സ് സോളായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്.

മുറിവേറ്റ കുടുംബങ്ങളെ അനുഗമിക്കുന്ന, തുറന്ന സഭയെയാണ് ഞാനാഗ്രഹിക്കുന്നത്. എന്നാല്‍ സഭയിലെ പാരമ്പര്യവാദികള്‍ എല്ലാത്തിനെയും എതിര്‍ക്കുന്ന തരക്കാരാണ്. പാപ്പ പറഞ്ഞു. എന്നാല്‍ ഇത്തരം സമീപനങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ പ്രവൃത്തിയും പാപ്പ ചെയ്യുന്നത് സ്വന്തം തോളിനു മുകളിലേക്ക് നോക്കാതെയാണ്. രക്ത ചൊരിച്ചല്‍ താന്‍ ഇഷ്ടപ്പെടുന്നില്ലയെന്നും സംഘര്‍ഷങ്ങളെ താന്‍ എതിര്‍ക്കുന്നുവെന്നും പാപ്പ ആവര്‍ത്തിച്ച് പറഞ്ഞു.

You must be logged in to post a comment Login