പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടാന്‍ വിശ്വാസികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം

പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടാന്‍ വിശ്വാസികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം

Nature-Wallpapers-6വിവിധ മതവിശ്വാസികള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ പാരിസ്ഥിതിക പ്രതിസന്ധികളെ കീഴടക്കാന്‍ കഴിയുമെന്ന് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍. ഘാനാക്കാരനായ ഇദ്ദേഹം പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ പ്രസിഡന്റുമാണ്.

ഇസ്താബുളില്‍ രണ്ടു ദിവസമായി നടക്കുന്ന കാലാവസ്ഥാവ്യതിയാന സിംബോസിയത്തിന് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അടിയന്തിരമായ വെല്ലുവിളികള്‍ക്ക് നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്നത് പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ലൗദൗത്തോ സീയിലൂടെ നമ്മെ ക്ഷണിക്കുന്നത് ഓരോ ജീവജാലത്തിന്റെയും മനസ്സിന്റെ പാരിസ്ഥിതിക മനപ്പരിവത്തനത്തിലേക്കാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഒരുമിപ്പിക്കുന്നു. ഈ വിശ്വാസം െൈദവം നമ്മുക്ക് നല്കിയ മഹത്തായ ദാനത്തെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login