പാരീസിലെ വൈദികന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സോഹ്‌റാബ് അഹമാറി കത്തോലിക്കാ വിശ്വാസത്തിലേക്ക്

പാരീസിലെ വൈദികന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സോഹ്‌റാബ് അഹമാറി കത്തോലിക്കാ വിശ്വാസത്തിലേക്ക്

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ എഴുത്തുകാരന്‍ സോഹ്‌റാബ് അഹ്മാരി താന്‍ കത്തോലിക്കാ വിശ്വാസം ആശ്ലേഷിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. പാരീസില്‍ കത്തോലിക്കാ വൈദികനെ ഐഎസ് തീവ്രവാദികള്‍ ദേവാലയത്തില്‍ കഴുത്തറുത്ത് കൊന്നതിന്റെ പ്രതികരണമെന്ന നിലയിലാണ് താന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടന്‍ ഓറട്ടറിയുടെ കീഴിലാണ് ഇദ്ദേഹം കത്തോലിക്കാ പഠനം നടത്തുന്നത്. ഇറാനിലെ ടെഹ് റാനിലാണ് ഇദ്ദേഹം ജനിച്ചത്. പതിമൂന്നുവയസുവരെ മുസ്ലീം മതാചാരങ്ങള്‍ അണുവിട വ്യതിചലിക്കാതെ അദ്ദേഹം പഠിച്ചുപോന്നിരുന്നു.

You must be logged in to post a comment Login