പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഷേലാന്‍

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഷേലാന്‍

shelan iragതനിക്കു ചുറ്റുമുള്ള പീഡിതരുടെയും ദുഖിതരുടെയും യാതനകള്‍ കണ്ട് വെറുതേയിരിക്കാന്‍ ഈ സ്ത്രീക്കാവില്ല. ഇവര്‍ക്കു സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഈ വനിത. ഇറാഖിലെ ഇര്‍ബില്‍ പട്ടണത്തില്‍ താമസിക്കുന്ന ഷേലാന്‍ ജിബ്രായേല്‍ ആണ് ഈ മാതൃകാ വ്യക്തിത്ത്വത്തിനുടമ. ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് സ്വന്തം പട്ടണങ്ങളില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഇറാഖിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗമായ യാസിദുകളുടെ ഇടയിലും ഷേലാന്‍ സ്ഥിരം സാന്നിദ്ധ്യമാണ്.

നമ്മുടെ ക്രൈസ്തവ സഹോദരങ്ങള്‍ ഇവിടെ ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു. എല്ലാവരാലും അവഗിക്കപ്പെട്ട, പാവപ്പെട്ടവരിലും പാവപ്പെട്ട ജനവിഭാഗമാണ് യാസിദുകള്‍. അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക നമ്മുടെ ദൗത്യമാണ്, ഷേലാന്‍ പറയുന്നു. ഒന്‍പതു വയസുകാരിയായ യാസിദി പെണ്‍കുട്ടിയുടെ ജീവിതസാക്ഷ്യം പരിഭാഷപ്പെടുത്തിയും ഷേലാന്‍ ശ്രദ്ധേയയായി. ഐ.എസിന്റെ ക്രൂരകൃത്യങ്ങളെ തുടര്‍ന്ന് കുടുംബനാഥന്‍മാര്‍ കൊല്ലപ്പെട്ടതിനാല്‍ ഭൂരിഭാഗം കുടുംബങ്ങളിലും ഇന്ന് അവശേഷിക്കുന്നത് സ്ത്രീകളും കുട്ടികളും മാത്രമാണ്. മിക്കവാറും ഭവനങ്ങളും ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ടാണ് മറക്കപ്പെട്ടിരിക്കുന്നത്.

ജാപ്പനീസ് എന്‍.ജി.ഒ ആയ ഐവി യില്‍ ജോലി ചെയ്യുന്ന ഷേലാന്‍ എല്ലാ അതിരുകളും ഭേദിച്ച് തന്റെ കാരുണ്യപ്രവര്‍ത്തികള്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്..

You must be logged in to post a comment Login