പാലകപുണ്യവാളന്റെ തിരുനാള്‍ വ്യത്യസ്ഥതയോടെ ആഘോഷിച്ച നാഗ്പൂരിലെ ഒരു പറ്റം സന്യാസിനികള്‍

പാലകപുണ്യവാളന്റെ തിരുനാള്‍ വ്യത്യസ്ഥതയോടെ ആഘോഷിച്ച നാഗ്പൂരിലെ ഒരു പറ്റം സന്യാസിനികള്‍

നാഗ്പൂര്‍: തങ്ങളുടെ പാലക പുണ്യവാളനായ വി. പൗലോസിന്റെ തിരുനാള്‍ ദിനം പുണ്യപ്രവൃത്തി ചെയ്ത് വ്യത്യസ്ഥരായിരിക്കുകയാണ് നാഗ്പൂരിലെ ദി ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോള്‍. സെന്‍ട്രല്‍ ഇന്ത്യയില്‍ വളരെ അകലെ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ഇടവകയിലെ പാവപ്പെട്ട കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ഇത്തവണ സന്യാസിനികള്‍ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചത്.

“വിശുദ്ധന്റെ തിരുനാള്‍ സാധാരണയായി സുഹൃത്തുക്കള്‍ക്കൊപ്പം ഞങ്ങള്‍ താമസിക്കുന്ന ഇടവകകളില്‍ തന്നെ ആഘോഷിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഞങ്ങള്‍ കരുണ ചെയ്യാനുള്ള മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് കഷ്ടത അനുഭവിക്കുന്നവര്‍ക്കൊപ്പം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.” നാഗ്പൂര്‍ മഠത്തിലെ സുപ്പീരിയറായ സി. സ്റ്റെല്ല പെരേയ്‌റ പറഞ്ഞു.

ജൂണ്‍ 29നായിരുന്നു വി. പൗലോസിന്റെ തിരുനാളെങ്കിലും, ജൂലൈ 3 ഞായറാഴ്ചയില്‍ ആണ് സന്യാസിനികള്‍ പാഡ്രേ താനയിലെ ഹോളി ഫാമിലി ദേവാലയത്തിലെ 100 കുടുംബങ്ങള്‍ക്കൊപ്പം ആഘോഷിച്ചത്.

You must be logged in to post a comment Login