പാലക്കാട് രൂപത വൈദികന് പ്രധാനാദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം

പാലക്കാട് രൂപത വൈദികന് പ്രധാനാദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം

പാലക്കാട്: സ്‌കൂള്‍ പ്രിന്‍സിപ്പാളുകള്‍ക്കുള്ള ദേശീയപുരസ്‌കാരത്തിന് ഇത്തവണ അര്‍ഹനായത് കേരളത്തില്‍ നിന്നുമുള്ള കത്തോലിക്ക വൈദികന്‍.

സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സ്‌കൂളിലെ ഫാ. സനില്‍ ജോസ് കുറ്റിപ്പുഴക്കാരനാണ് ഈ വര്‍ഷത്തെ ഇന്നവേറ്റീവ് പ്രിന്‍സിപ്പാള്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവ്.

വിദ്യാഭ്യാസ മേഖലയില്‍ നൂതനവും ഫലപ്രദവുമായ അദ്ധ്യാപന മാര്‍ഗ്ഗം സ്വീകരിച്ചതിലൂടെയാണ് 100,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡിന് സനിലച്ചന്‍ അര്‍ഹനായത്.

പാലക്കാട്ട് രൂപതയിലെ വൈദികനായ ഇദ്ദേഹത്തിന്റെ സ്വദേശം തൃശ്ശൂരാണ്. 36കാരനായ ഫാ. കുറ്റിപ്പുഴക്കാരന്‍ പാലക്കാട്ടെ കൊടുവായൂര്‍ സെന്റ് തോമസ്സ് ദേവാലയ വികാരി കൂടിയാണ്. ഓഗസ്റ്റ് 26ന് ഡല്‍ഹിയില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ വൈദികന് പുരസ്‌കാരം ലഭിക്കും.

You must be logged in to post a comment Login