പാലാ രൂപതയില്‍ ആദ്യമായി വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രയാണം

പാലാ രൂപതയില്‍ ആദ്യമായി വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രയാണം

കോട്ടയം: പാലാ രൂപത കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രയാണവും പ്രതിഷ്ഠയും 25 ന് നടക്കും. രൂപതയില്‍ ആദ്യമായാണ് വിശുദ്ധയുടെ തിരുശേഷിപ്പ് എത്തുന്നത്.

പാലാ അരമനയില്‍ രണ്ടിന് തിരുശേഷിപ്പുമായി പ്രദക്ഷിണം ആരംഭിക്കും. ബൈക്ക് റാലിയോടെയാണ് കാരുണ്യസന്ദേശ റാലി തുടങ്ങുന്നത്. മദര്‍ തെരേസ നല്കിയ കാരുണ്യത്തിന്റെ സന്ദേശം സജീവമായി നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്.

കയ്യൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ എത്തിച്ചേരുന്ന തിരുശേഷിപ്പ് പ്രയാണത്തെ തുടര്‍ന്ന് പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കും.

You must be logged in to post a comment Login