പാലാ രൂപത  ഹ്യൂമന്‍ റിസോഴ്‌സ് ട്രഷറി ആരംഭിക്കുന്നു

പാലാ രൂപത  ഹ്യൂമന്‍ റിസോഴ്‌സ് ട്രഷറി ആരംഭിക്കുന്നു

images (1)പാലാ: അജപാലനമേഖലയില്‍ ക്ഷേമപദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പാലാ രൂപത ഹ്യൂമന്‍ റിസോഴ്‌സ് ട്രഷറി ആരംഭിക്കുന്നു. രൂപതയിലെ ബൗദ്ധികസമ്പത്ത് സമാഹരിച്ച് ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ അജപാലനമേഖല  കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യം വിവിധ ഇടവകകളിലെ പ്രതിഭാസമ്പന്നരും സിവില്‍സര്‍വീസ്, ശാസ്ത്രസാങ്കേതിക മേഖല, വൈദ്യശാസ്ത്രം, സാഹിത്യം കല, വ്യവസായം എന്നിങ്ങനെ വിവിധ മേഖലകളിലായി സമൂഹത്തില്‍ തങ്ങളുടെ പ്രതിഭാസമ്പത്തുകൊണ്ട് സംഭാവനകള്‍ നല്കിയവരുമായ വ്യക്തികളെ ഇതില്‍ ഉള്‍പ്പെടുത്തും. ട്രഷറിയുടെ രൂപീകരണ നടപടികളുടെ പ്രഖ്യാപനം വൈദിക- സമര്‍പ്പിത സംയുക്ത സംഗമത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ട് നടത്തി. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. സെപ്തംബറോടെ ട്രഷറിയുടെ രൂപീകരണനടപടികള്‍ പൂര്‍ത്തിയാകും.

You must be logged in to post a comment Login