1524 ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തില്‍ ഒരു ദേവാലയം നിര്‍മ്മിച്ചത്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയം കൂടിയായിരുന്നു വല്ലാര്‍പാടം പള്ളി.
പക്ഷേ 1676 ലെ വെള്ളപ്പൊക്കം ഈ ദേവാലയത്തെ തകര്‍ത്തു. അള്‍ത്താരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന വിമോചനനാഥയുടെ ചിത്രം ഒഴുകിപ്പോയി. അന്ന് കൊച്ചി ദിവാനായിരുന്ന രാമന് പാലിയത്തച്ചനാണ് ഈ ചിത്രം കായലില്‍ നിന്ന് കണ്ടെടുത്ത് പള്ളിയധികാരികള്‍ക്ക് തിരികെ നല്‍കിയത്.
ആദ്യ പള്ളി നാമവശേഷമായപ്പോള് പുതിയൊരു പള്ളിക്കുള്ള സ്ഥലം അദ്ദേഹം ദാനമായി നല്കി. ഈ പള്ളി വിമോചനനാഥയുടെ നാമത്തിലുള്ള പള്ളിയായിരുന്നു. അങ്ങനെ വിമോചനനാഥയുടെ നാമത്തില്‍ പുതിയപള്ളി സ്ഥാപിതമാകുകയും മാതാവിന്റെ ചിത്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ദേവാലയത്തിന്റെ ആശീര്വാദകര്മ്മത്തിലും പാലിയത്തച്ചന് പങ്കെടുത്തു. അന്നേ ദിവസം അദ്ദേഹം ദേവാലയത്തിലേക്ക് ഒരു കെടാവിളക്ക് നല്‍കുകയും അതില്‍ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തില്‍ നിന്ന് നല്‍കുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. പിന്നീട് ഈ ചടങ്ങ് മുടങ്ങിപ്പോയി.
പക്ഷേ 1994 മുതല്‍ ഈ ചടങ്ങ് പുന: സ്ഥാപിക്കപ്പെടുകയുണ്ടായി. ഇന്നും പാലിയത്ത് രാമന് മേനോന് വലിയച്ചന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വല്ലാര്‍പാടം തിരുനാളിന് ദിവ്യബലിക്ക് മുന്നോടിയായിട്ടുള്ള ദീപം തെളിക്കല്‍ നടത്തുന്നത്.
ബി
You must be logged in to post a comment Login