പാവങ്ങള്‍ക്ക് കൈത്താങ്ങായ് എകെസിസി അംഗങ്ങള്‍ നേതൃത്വത്തിലേക്ക് വരണം: മാര്‍ താഴത്ത്

പാവങ്ങള്‍ക്ക് കൈത്താങ്ങായ് എകെസിസി അംഗങ്ങള്‍ നേതൃത്വത്തിലേക്ക് വരണം: മാര്‍ താഴത്ത്

thazhathതൃശ്ശൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ഭരണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍ യഥാസമയം ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിന് കത്തോലിക്കാ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ മുന്‍കൈയെടുത്ത് നേതൃസ്ഥാനങ്ങളിലേക്ക് വരണമെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. തൃശ്ശൂര്‍ വ്യാകുലമാതാ ബസിലിക്ക അങ്കണത്തില്‍ വച്ചു നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് തൃശ്ശൂര്‍ അതിരൂപതാ നയപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

രാഷ്ട്രീയ സംഘടനയല്ലെങ്കിലും കത്തോലിക്കാ കോണ്‍ഗ്രസ്സിന് ആവശ്യഘട്ടങ്ങളില്‍ വിഷയാധിഷ്ഠിതമായ നിലപാടുണ്ടാകും. സമൂഹത്തിന്റെ നന്മ ലക്ഷ്യം വയ്ക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ്സ് ചില നന്മകള്‍ക്ക് മൂല്യം നല്‍കുന്നുണ്ട്. ദൈവവിശ്വാസം, വര്‍ഗ്ഗീയ വിരുദ്ധത, ന്യൂനപക്ഷാവകാശ സംരക്ഷണം, ഫാസിസ വിരുദ്ധത എന്നിവയാണവ, മാര്‍ താഴത്ത് പറഞ്ഞു.

You must be logged in to post a comment Login