പാവപ്പെട്ടവര്‍ക്ക് സര്‍ക്കസ് കാണാന്‍ മാര്‍പാപ്പ അവസരമൊരുക്കുന്നു

വത്തിക്കാന്‍: റോമിലെ ദരിദ്രരും അഗതികളും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായ രണ്ടായിരത്തോളം പേര്‍ക്ക് സര്‍ക്കസ് കാണാന്‍ മാര്‍പാപ്പ അവസരമൊരുക്കുന്നു. വീടുകളില്ലാത്തവര്‍, ജയില്‍വാസികള്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് സൗജന്യമായി റോണിറോളര്‍ സര്‍ക്കസ് കാണാന്‍ വത്തിക്കാന്‍ അവസരമൊരുക്കുന്നത്. സൗന്ദര്യത്തിന്റെ സ്രഷ്ടാക്കളെയാണ് സര്‍ക്കസില്‍ കാണാന്‍ കഴിയുന്നത് എന്ന് മാര്‍പാപ്പ കഴിഞ്ഞ ജനുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

You must be logged in to post a comment Login