പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഗിബ്‌സണ്‍ വെളിപെടുത്തി

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്തിന്റെ പേര്  ഗിബ്‌സണ്‍ വെളിപെടുത്തി

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മെല്‍ ഗിബ്‌സണ്‍ വെളിപ്പെടുത്തി.  ദ പാഷന്‍-2 എന്നായിരിക്കില്ല ചിത്രത്തിന്റെ പേരെന്നും The Resurrection എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും ഗിബ്‌സണ്‍ അറിയിച്ചു.

ജൂണിലാണ് മെല്‍ ഗിബ്‌സണ്‍ ആദ്യമായി തന്റെ ഈ പുതിയ ചിത്രത്തെക്കുറിച്ച് പരസ്യപ്പെടുത്തിയത്.

ഇത് വലിയൊരു സബ്ജക്ടാണ്. ഗിബ്‌സണ്‍ പറഞ്ഞു. ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ ഗ്രെഗ് ലൗറിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് 45 മില്യന്‍  ഡോളര്‍ മുടക്കിയാണ് നിര്‍മ്മിച്ചത്. പക്ഷേ ലോകമെങ്ങുമായി 612 മില്യന്‍ ഡോളറാണ് അത് തിരികെ പിടിച്ചത്.

റാന്‍ഡല്‍ വാലസുമായി ചേര്‍ന്നാണ് പുതിയ ചിത്രം ഗിബ്‌സണ്‍ ഒരുക്കുന്നത് ഹെവന്‍ ഈ്‌സ് റിയല്‍ എന്ന ചിത്രമാണ് വാലസ് രചയിതാവും സംവിധായകനുമായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

രണ്ടാം ഭാഗം എന്ന് റീലിസ് ചെയ്യുമെന്നോ മറ്റ് കാര്യങ്ങളോ വെളിവാക്കപ്പെട്ടിട്ടില്ല.

ബി

You must be logged in to post a comment Login