പാസ്റ്ററെ ആക്രമിച്ചു, ബൈബിള്‍ കത്തിച്ചു, ഛത്തിസ്ഘട്ടില്‍ വീണ്ടും ക്രൈസ്തവപീഡനം

പാസ്റ്ററെ ആക്രമിച്ചു, ബൈബിള്‍ കത്തിച്ചു, ഛത്തിസ്ഘട്ടില്‍ വീണ്ടും ക്രൈസ്തവപീഡനം

റായ്പ്പൂര്‍: തോക്കാപ്പാല്‍ ഗ്രാമത്തില്‍ പാസ്റ്ററെ ആക്രമിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇത് രണ്ടാംതവണയാണ് ഇത്തരമൊരു ആക്രമണം നടന്നിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. പാസ്റ്ററും ഭാര്യയും ആക്രമണകാരികളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ പാനലാല്‍ അറിയിച്ചു.

തോക്കാപ്പാല്‍ ഒരു ചെറിയ ഗ്രാമമാണ്. പരസ്പരം അറിയാവുന്നവരേ ഇവിടെയുള്ളൂ. അദ്ദേഹം പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത ചിലരാണ് ആക്രമണം നടത്തിയിരിക്കുന്നത്. ദേവാലയത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്ത അക്രമിസംഘം പാസ്റ്ററുടെ വീട് തീവച്ചുനശിപ്പിക്കാന്‍ ശ്രമിച്ചതായും എഫ്‌ഐ ആറില്‍ പറയുന്നു.

You must be logged in to post a comment Login