പിഒസിയില്‍ സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം

പിഒസിയില്‍ സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം

കൊച്ചി: വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വികസന സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുന്ന മുഖാമുഖം പരിപാടി പിഒസിയില്‍ ആരംഭിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കെസിബിസി ഡപ്യൂട്ടി ജനറല്‍ റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് നിര്‍വ്വഹിച്ചു.

ആദ്യഘട്ട മുഖാമുഖത്തില്‍ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ അഡ്വ.പി.ടി തോമസ്, ഡോ.സെബാസ്റ്റിയന്‍ പോള്‍, എസ് സജി, എന്നിവരാണ് പങ്കെടുത്തത്. സ്ഥാനാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചകളില്‍ ഫാദര്‍ സാജു സിഎസ്ടി, ഫാദര്‍ ജോളി വടക്കന്‍, വി.സി.ജോര്‍ജ്ജുകുട്ടി, പ്രൊഫ.ജോര്‍ജ്ജുകുട്ടി ജെ.ഒഴുകയില്‍ എന്നിവര്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പൊതുസമൂഹത്തിന്റെ സജീവമായ ചര്‍ച്ചകളും ഇടപെടലുകളും അനുവാര്യമാണെന്ന് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറഞ്ഞു. ജനാധിപത്യത്തെ ബലപ്പെടുത്തണമെങ്കില്‍ ജനങ്ങളുടെ ജാഗ്രത ആവശ്യമാണ്. ജനാധിപത്യസംവിധാനത്തെ ബലപ്പെടുത്താനാണ് കത്തോലിക്കാസഭ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login