പിക്കാസുപയോഗിച്ച് പള്ളി വാതില്‍ തകര്‍ത്ത് മോഷണം

പിക്കാസുപയോഗിച്ച് പള്ളി വാതില്‍ തകര്‍ത്ത് മോഷണം

അടൂര്‍: മാര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പിക്കാസുപയോഗിച്ച് വാതില്‍ തകര്‍ത്ത് മോഷണം. പള്ളിക്കുള്ളിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളിലെയും പണം മോഷണം പോയിട്ടുണ്ട്. വാതില്‍ വെട്ടിപ്പൊളിക്കാന്‍ ഉപയോഗിച്ചിരുന്ന പിക്കാസ് കണ്ടെടുത്തിട്ടുണ്ട്. അലമാറ കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പും ഈ പള്ളിയില്‍ മോഷണം നടന്നിരുന്നു.

You must be logged in to post a comment Login