പിതാവിനെപ്പോലെ കരുണയുള്ളവര്‍ ആകുവാനുള്ള ആഹ്വാനം കരുണയുടെ വര്‍ഷത്തിലെ ആപ്തവാക്യം മാത്രമല്ല; ഫ്രാന്‍സിസ് പാപ്പ

പിതാവിനെപ്പോലെ കരുണയുള്ളവര്‍ ആകുവാനുള്ള ആഹ്വാനം കരുണയുടെ വര്‍ഷത്തിലെ ആപ്തവാക്യം മാത്രമല്ല; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിക്കുവിന്‍, എന്ന കാരുണ്യവര്‍ഷത്തിന്റെ ആപ്തവാക്യം ആ വര്‍ഷത്തിനു വേണ്ടി മാത്രമുള്ളതല്ല. മറിച്ച്, അത് ജീവിതാവസാനം വരെ നാം കാത്തു സൂക്ഷിക്കുവാനുള്ള ക്രിസ്ത്യാനികളുടെ വിളിയാണ്. അതിന് നാം പ്രതിജ്ഞാബദ്ധരാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ബുധനാഴ്ച നടന്ന പൊതു പരിപാടിയില്‍ പറഞ്ഞു.

ദൈവത്തെപ്പോലെ സ്‌നേഹിക്കുവാനും കരുണയുള്ളവരായിക്കുവാനും ദൈവത്തിനു മാത്രമേ കഴിയൂ. എന്നാല്‍ കരുണയുള്ളവരായിരിക്കുവിന്‍ എന്ന് ദൈവം നമ്മോട് ആവശ്യപ്പെടുന്നതിലൂടെ മറ്റുള്ളവര്‍ക്ക് ദൈവത്തിന്റെ സന്ദേശകരും സാക്ഷികളുമായിത്തീരുകയെന്ന ദൗത്യമാണ് നാം നിര്‍വ്വഹിക്കേണ്ടത്.
പാപ്പ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. വിശുദ്ധിയുടെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്കു മാത്രമേ ദൈവകരുണ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ കഴിയൂ. പാപ്പ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ ശിഷ്യരായ നാം ക്ഷമിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുമ്പോഴും മാത്രമേ കരുണയുള്ളവരായിരിക്കുവാന്‍ കഴിയൂ. നമ്മുടെ യോഗ്യതയ്ക്ക് അപ്പുറത്തുള്ളവയെല്ലാം മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്.

You must be logged in to post a comment Login