പിതാവിന്റെ ഓര്‍മ്മയ്ക്കായി മാതാവിന്റെ എണ്‍പത്തിയൊന്നാം ജന്മദിനത്തില്‍ ഒരു പള്ളി; റായ്പ്പൂരിലെ നിത്യസഹായ മാതാ പള്ളിയുടെ പിന്നിലെ കഥ

പിതാവിന്റെ ഓര്‍മ്മയ്ക്കായി മാതാവിന്റെ എണ്‍പത്തിയൊന്നാം ജന്മദിനത്തില്‍ ഒരു പള്ളി; റായ്പ്പൂരിലെ നിത്യസഹായ മാതാ പള്ളിയുടെ പിന്നിലെ കഥ

റായ്പ്പൂര്‍: ഈ മാസം അഞ്ചിന് റായ്പ്പൂര്‍ ആര്‍ച്ച് ബിഷപ് വിക്ടര്‍ ഹെന്റി കൂദാശ ചെയ്ത നിത്യസഹായ മാതാ പള്ളിക്ക് പിന്നില്‍ ഒരു കഥയുണ്ട്. സ്വന്തം പിതാവിന്റെ ക്രൈസ്തവവിശ്വാസത്തിന് ഒരു മകന്‍ നല്കിയ ദൃശ്യസാക്ഷ്യമായിരുന്നു അത്.  മരണമടഞ്ഞുവെങ്കിലും ഇനി ആ പിതാവ് ജീവിക്കുന്നത് മകന്റെ അമൂല്യമായ ഈ സംഭാവനവഴിയായിരിക്കും. കുമാര്‍ ലാല്‍ എന്ന അമ്പത്തിയൊന്‍പതുകാരനാണ് പിതാവിന്റെ സ്മരണയ്ക്കായി ഈ ദേവാലയം പണിതുകൊടുത്തത്.

ക്രിസ്തു മതത്തിലേക്ക്  പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബമായിരുന്നു ഇവരുടേത്.  മുപ്പത്തിയഞ്ച് വര്‍ഷമായി ഇവിടെ ക്രൈസ്തവവിശ്വാസം എത്തിയിട്ട്. നന്നേ പരിമിതമായ ചുറ്റുപാടുകളിലായിരുന്നു ഇവിടെ പ്രവര്‍ത്തനങ്ങള്‍.

ചെറിയൊരു മുറിയിലായിരുന്നു നേരത്തെ ഇവിടെ തിരുക്കര്‍മ്മങ്ങള്‍ നടന്നിരുന്നത്. അവിടെയാകട്ടെ ആളുകള്‍ക്ക് നിന്നുതിരിയാന്‍ സഥലവും ഉണ്ടായിരുന്നില്ല. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വരുമ്പോഴെല്ലാം കുമാര്‍ ലാലിന് ഇരിപ്പിടം കിട്ടാറുണ്ടായിരുന്നില്ല. പുറത്തു നിന്നാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്നത്.

ഇത്തരമൊരു സാഹചര്യത്തിലായിരുന്നു പള്ളി പണിയാനും അത് പിതാവിന്റെ സ്മരണയ്ക്കായി മാറ്റുവാനും അദ്ദേഹം തീരുമാനിച്ചത്.

ദൈവം എനിക്ക് ഒരുപാട് ധനം നല്കി അനുഗ്രഹിച്ചു. ഞാന്‍ അത് കൊണ്ട് എന്തു ചെയ്യാനാണ്? കുമാര്‍ലാല്‍ ചോദിക്കുന്നു.

എന്നാല്‍ ആര്‍ച്ച് ബിഷപ് താക്കൂര്‍ പറയുന്നത് മറ്റൊന്നാണ്. പണം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. മറ്റുള്ളവര്‍ക്ക് നല്കാനായി വലിയൊരു ഹൃദയവും വേണം. ദൈവം അദ്ദേഹത്തെ പ്രചോദിപ്പിക്കുകയായിരുന്നു ഈ പള്ളി പണിയാന്‍. ദൈവം അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

ലാലിന്റെ അമ്മയുടെ എണ്‍പത്തിയൊന്നാം ജന്മദിനത്തിലാണ് പള്ളിയുടെ കൂുദാശ നടന്നത്.

You must be logged in to post a comment Login