പിറന്നാള്‍ ദിനത്തില്‍ കരുണയുടെ വര്‍ഷത്തെക്കുറിച്ച് ബനഡിക്ട് പതിനാറാമന്‍

പിറന്നാള്‍ ദിനത്തില്‍ കരുണയുടെ വര്‍ഷത്തെക്കുറിച്ച് ബനഡിക്ട് പതിനാറാമന്‍

benedതന്റെ 88ാം ജന്മദിനത്തില്‍ കരുണയുടെ വര്‍ഷത്തെക്കുറിച്ച് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേക പരാമര്‍ശം നടത്തി. മാര്‍ച്ച് 13-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിക്കുന്നത്. ക്രിസ്തുവിന്റെ കരുണയാണ് സുവിശേഷത്തിന്റെ കേന്ദ്രബിന്ദു എന്ന് അദ്ദേഹം പറഞ്ഞു.
സ്‌നേഹത്തിലധിഷ്ഠിതമായ കരുണയ്ക്ക് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രത്യേകം ഊന്നല്‍ കൊടുത്തിരുന്നു എന്ന് കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയുടെ ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വിനോദ് ഫിസിച്ചെല്ലാം പറഞ്ഞു.
‘സ്‌നേഹം കരുണയാണ്. കരുണ ക്ഷമിക്കുന്ന സ്‌നേഹവും’, ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ആദ്യ ചാക്രിയ ലേഖനം ‘ദൈവം സ്‌നേഹമാകുന്നു’ എന്ന പേരിലായിരുന്നു. ഇതില്‍ നിന്നും പാപ്പയുടെ സ്‌നേഹത്തോടുള്ള അഭിനിവേശം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login