പിലാര്‍ സൊസൈറ്റിക്ക് പുതിയ എട്ട് പുരോഹിതര്‍

പിലാര്‍ സൊസൈറ്റിക്ക് പുതിയ എട്ട് പുരോഹിതര്‍

പനാജി: സൊസൈറ്റി ഓഫ് പിലാറിന് ഈ വര്‍ഷം എട്ടു പുതിയ വൈദികരെ ലഭിച്ചു. അതില്‍ നാലുപേരും ഗോവയില്‍ നിന്നുള്ളവരാണ്. ഗോവയില്‍ നിന്നുള്ള വൈദികരുടെ അഭിഷേകച്ചടങ്ങുകള്‍ക്ക് റാഞ്ചി അതിരൂപത സഹായമെത്രാന്‍ ബിഷപ് തിയോഡോല്‍ മാസ്‌ക്കരെന്‍ഹാസ് കാര്‍മ്മികനായിരുന്നു.

നിങ്ങള്‍ പ്രാര്‍ത്ഥനയുടെ മനുഷ്യരായിത്തീരട്ടെയെന്ന് ബിഷപ് പ്രസംഗത്തില്‍ ആശംസിച്ചു. നിങ്ങളുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമായിത്തീരട്ടെ. മറ്റ് നാലു വൈദികര്‍ ഗോവയ്ക്ക് വെളിയില്‍ അവരുടെ രൂപതകളില്‍ വച്ചാണ് അഭിഷിക്തരായത്.

You must be logged in to post a comment Login