പിളര്‍പ്പുകളുടെ കാലത്ത് രണ്ടു പള്ളികള്‍ ഒന്നായി

പിളര്‍പ്പുകളുടെ കാലത്ത് രണ്ടു പള്ളികള്‍ ഒന്നായി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സില്‍ സ്ഥാപിതമായ രണ്ട് ഓര്‍ത്തഡോക്‌സ് ദേവാലയങ്ങള്‍ ഒന്നായിത്തീര്‍ന്നപ്പോള്‍ ഐക്യത്തിന്റെ പുതിയ കാഹളനാദത്താല്‍ സഭാ വിശ്വാസികള്‍ ആ്ത്മീയനിര്‍വൃതിയടഞ്ഞു. 28 വര്‍ഷം മുമ്പ് വിശുദ്ധ ഗ്രിഗോറിയോസിന്റെനാമത്തില്‍ സ്ഥാപിതമായവയാണ് ഈ ദേവാലയങ്ങള്‍.

പാര്‍ക്ക് ഹില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് എന്നും അണ്ടര്‍ ഹില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് എന്നുമാണ് ഇവ അറിയപ്പെട്ടിരുന്നത്. അവ രണ്ടുമാണ് ഒന്നായി മാറിയത്.

അഭിവന്ദ്യ സക്കറിയ മാര്‍ നിക്കളോവോസോസിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് ദേവാലയങ്ങള്‍ ഒന്നായത്. മുപ്പതും നാല്പത്തിയാറും കുടുംബങ്ങളുള്ള ഇടവകകളായിരുന്നു ഇവ.

സാധാരണ ദേവാലയങ്ങള്‍ പിളരുന്ന കാലത്ത് ഒരുമിക്കുന്നത് അപൂര്‍വ്വമായ കാര്യമാണ്.

You must be logged in to post a comment Login