പീഡനങ്ങള്‍ ദൈവവിളിയെ ഊട്ടിയുറപ്പിച്ചു: കാണ്ടമാലില്‍ നിന്നുള്ള വൈദികന്‍ സംസാരിക്കുന്നു

പീഡനങ്ങള്‍ ദൈവവിളിയെ ഊട്ടിയുറപ്പിച്ചു: കാണ്ടമാലില്‍ നിന്നുള്ള വൈദികന്‍ സംസാരിക്കുന്നു

ഭുവനേശ്വര്‍: കട്ടക്- ഭുവനേശ്വര്‍ അതിരൂപതയിലെ റെയ്ക്കിയ ഇടവകയില്‍ ആദ്യത്തെ ബലിയര്‍പ്പിക്കുമ്പോള്‍ ഫാ. മുനീബ് പ്രദാന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു. ആയിരക്കണക്കിന് വിശ്വാസികളുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ബാക്കിപത്രമാണ് തന്റെ പൗരോഹിത്യജീവിതമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ക്രൈസ്തവപീഡനങ്ങളുടെ പേരില്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ അപഹരിച്ച കാണ്ടമാലില്‍ നിന്നുള്ള വൈദികനാണ് ഫാ. മുനീബ് പ്രദാന്‍.

ഏഴാഴ്ച നീണ്ടു നിന്ന അക്രമങ്ങളില്‍ നൂറു പേരുടെ ജീവന്‍ നഷ്ടമായി. ഹൈന്ദവര്‍ ക്രൈസ്തവഭവനങ്ങളും പള്ളികള്‍, കോണ്‍വെന്റുകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സമയം ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. സാമൂദായിക ലഹളയിലൂടെ. എന്നാല്‍ അവയ്‌ക്കൊന്നും ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താന്‍ സാധിച്ചില്ല. ഓരോ പീഡനങ്ങളും ദൈവവിളിയില്‍ ശക്തമായി ഉറച്ചുനില്ക്കാനാണ് എന്നെ സഹായിച്ചത്. അച്ചന്‍ പറഞ്ഞു.

കാണ്ടമാലിലെ ജനങ്ങള്‍ ദരിദ്രരായിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ സമ്പന്നരാണ്. ഐക്യത്തിലും ക്രൈസ്തവഉദ്ഗ്രഥനത്തിലും ഞങ്ങള്‍ മുമ്പന്തിയില്‍ തന്നെയാണ്. അച്ചന്‍ തുടര്‍ന്നു.

ക്രിസ്തുവിനെ അനുഗമിക്കണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. അവിടുത്തേക്ക് വേണ്ടി വേല ചെയ്യണമെന്നും. നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ പോലും വിശ്വാസത്തില്‍ ഉറച്ചുനില്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നു. ഫാ. മുനീബ് വ്യക്തമാക്കി.

റായാഗാണ്ട ബിഷപ് സേനാപതിയായിരുന്നു അഭിഷേകച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. ആയിരത്തിയഞ്ഞുറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

One Response to "പീഡനങ്ങള്‍ ദൈവവിളിയെ ഊട്ടിയുറപ്പിച്ചു: കാണ്ടമാലില്‍ നിന്നുള്ള വൈദികന്‍ സംസാരിക്കുന്നു"

  1. elsywilson71   December 19, 2016 at 8:57 am

    inspiring write up

You must be logged in to post a comment Login