പീഡിത ക്രിസ്ത്യാനികള്‍ക്കായി ഹൃദയം നുറങ്ങി പാപ്പായുടെ ദുഖവെള്ളി

പീഡിത ക്രിസ്ത്യാനികള്‍ക്കായി ഹൃദയം നുറങ്ങി പാപ്പായുടെ ദുഖവെള്ളി

Pope_Francis_Holy_Friday_shrouded_cna_sizeവത്തിക്കാനിലെ ദുഖവെള്ളി ആചരണവും കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴിയും ലോകമെമ്പാടും പീഡനമേല്‍ക്കുന്ന ക്രൈസ്തവരെ പ്രതിയുള്ള ദുഖത്താല്‍ മുഖരിതമായി.

‘അവിടുത്തെ ദിവ്യസ്‌നേഹത്തില്‍ ഞങ്ങളുടെ പീഡിത സഹോദരങ്ങളെ ഇന്ന് ഞങ്ങള്‍ വീണ്ടും കാണുന്നു. അവിടുത്തെ പ്രതിയുള്ള വിശ്വാസത്താല്‍ ശിരസ്സറുക്കപ്പെട്ട്, ക്രൂശിതരായി, ഞങ്ങളുടെ നിസംഗമായ നിശ്ശബ്ദതയ്ക്കു കീഴില്‍…’ കുരിശിന്റെ വഴിയെ തുടര്‍ന്നുളള ചെറു പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കെനിയയില്‍ 147 ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പാപ്പാ ഹൃദയവ്യഥയോടെ ഇതു പറഞ്ഞത്.

കെനിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന് എഴുതിയ കത്തില്‍ പാപ്പാ ‘മൃഗീയമായ ഈ ക്രൂരതയെ ശക്തമായി അപലപിച്ചു’. നിഷ്ഠുരരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ ഓര്‍മിപ്പിച്ചു..

You must be logged in to post a comment Login