പീറ്റര്‍ പത്രം വില്ക്കുന്നു, ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന്

പീറ്റര്‍ പത്രം വില്ക്കുന്നു, ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന്

petter2008 ലെ വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങള്‍ സിഡ്‌നിയില്‍ നടക്കുമ്പോള്‍ പീറ്റര്‍ സോഫാറ്റിസിന് പന്ത്രണ്ട് വയസായിരുന്നു പ്രായം. അന്നത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവന് സാധിച്ചിരുന്നില്ല എങ്കിലും അതിന്റെ അലയൊലികള്‍ അവന്റെ മനസ്സില്‍ നിന്ന് ഇക്കാലമത്രയായിട്ടും മാഞ്ഞുപോയിട്ടില്ല. അന്നുമുതലേ അവന്റെ മനസ്സില്‍ ഒരാഗ്രഹമുണ്ടായിരുന്നു. ലോകയുവജനസംഗമത്തില്‍ പങ്കെടുക്കണം. അടുത്ത ലോകയുവജനസംഗമം നടക്കുന്നത് 2016 ല്‍ പോളണ്ടിലാണ്. അതില്‍ പങ്കെടുക്കാന്‍ പോകുന്നതിന് പീറ്റര്‍ പണം കണ്ടെത്തിയ മാര്‍ഗ്ഗം അല്പം വ്യത്യസ്തമായിരുന്നു. പത്രം വിറ്റാണ് പീറ്റര്‍ അതിനുള്ള പണം കണ്ടെത്തുന്നത്. ദ കാത്തലിക് വീക്കിലിയുടെ ഒരു പ്രോജ്ക്ടുമായി ബന്ധപ്പെട്ടാണ് പീറ്റര്‍ പത്രവില്പന നടത്തുന്നത്. ഇടവകക്കാര്‍ക്ക് പരിചയമുഖമാണ് പീറ്ററിന്റേത് എന്നതിനാല്‍ എല്ലാവരും നന്നായി സഹകരിക്കുന്നതായി അവന്‍ പറയുന്നു. പ്രായമുള്ളവര്‍ ഏറെ ഔദാര്യശീലരുമാണ്. അവര്‍ ടിപ്പ് തരുകയും ചെയ്യുന്നു. പീറ്റര്‍ പറഞ്ഞു

You must be logged in to post a comment Login