പീറ്ററുണ്ടായിരിക്കും. പക്ഷേ അടുത്ത ലോകയുവജനസമ്മേളനത്തില്‍ ഞാനുണ്ടാവുമോയെന്ന് അറിയില്ല: മാര്‍പാപ്പ

പീറ്ററുണ്ടായിരിക്കും. പക്ഷേ അടുത്ത ലോകയുവജനസമ്മേളനത്തില്‍ ഞാനുണ്ടാവുമോയെന്ന് അറിയില്ല: മാര്‍പാപ്പ

ക്രാക്കോവ്: അടുത്ത ലോകയുവജനസമ്മേളനത്തില്‍ പനാമയില്‍ ഞാനുണ്ടാവുമോയെന്ന് എനിക്കറിയില്ല. ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍.

പോളണ്ടിലെ സമ്മേളനത്തിലെ വോളന്റിയേഴ്‌സിനോട് സംസാരിക്കുകയായിരുന്നു പാപ്പ. എന്നാല്‍ എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. അടുത്ത ലോകയുവജനസമ്മേളനത്തില്‍ തീര്‍ച്ചയായും പീറ്റര്‍ ഉണ്ടായിരിക്കും. പാപ്പ പറഞ്ഞു.

പീറ്റര്‍ എന്ന് മാര്‍പാപ്പ ഉദ്ദേശിച്ചത് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയെയാണ്. 2019 ലാണ് അടുത്ത സമ്മേളനം. മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് അടുത്ത ലോകയുവജനസമ്മേളനം നടക്കുന്നത്. അതുവരെ താനുണ്ടാവുമോയെന്ന് തീര്‍ച്ചയില്ലാത്തതുപോലെയായിരുന്നു പാപ്പയുടെ വാക്കുകള്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login