പുഞ്ചിരിക്കുന്ന പോപ്പിന് സ്മാരകം

പുഞ്ചിരിക്കുന്ന പോപ്പിന് സ്മാരകം

വത്തിക്കാന്‍: പുഞ്ചിരിക്കുന്ന പോപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പയുടെ സ്മരണാര്‍ത്ഥം മ്യൂസിയം സമര്‍പ്പിക്കുന്നു. ഔദ്യോഗികമായി ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നിര്‍വഹിക്കും.

വെറും 33 ദിവസം മാത്രമായിരുന്നു പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്റെ പേപ്പല്‍ കാലം അറുപത്തിയഞ്ചാം വയസില്‍ അദ്ദേഹം പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു നാമം സ്വീകരിച്ച- ജോണ്‍, പോള്‍- ചരിത്രത്തിലെ ആദ്യ പാപ്പയും അദ്ദേഹമായിരുന്നു. തന്റെ മുന്‍ഗാമികളായ ജോണ്‍ ഇരുപത്തിമൂന്നാമനോടും പോള്‍ ആറാമനോടുമുള്ള ആദരസൂചകമായിട്ടായിരുന്നു അങ്ങനെയൊരു പേര് അദ്ദേഹം സ്വീകരിച്ചത്.

അല്‍ബിനോ ലൂസിയാനി എന്നായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗികനാമം. ഹൃദയസ്തംഭനം മൂലമായിരുന്നു മരിച്ചതെന്ന് പറയപ്പെടുന്നു.

You must be logged in to post a comment Login